Advertisement

തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി; താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ

September 24, 2021
1 minute Read
Custody murder case

തിങ്കളാഴ്ച്ചത്തെ ഹർത്താലിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി. താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് സർക്കാർ അറിയിച്ചു. അനിഷ്ട സംഭങ്ങൾ ഉണ്ടാകുന്നില്ലായെന്ന് ഉറപ്പു വരുത്തുമെന്നും സർക്കാർ പറഞ്ഞു.

ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് സംരക്ഷണമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. ഹർത്താലിനെതിരെ കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Read Also : കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ

കേരളത്തിൽ സെപ്റ്റംബർ 27നാണ് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ബിഎംഎസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന – കേന്ദ്ര സർക്കാർ ജീവനക്കാർ ഹർത്താലിനോട് സഹകരിക്കും.

Story Highlights: high court petition hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top