ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണമാണ് കോടതി തേടിയത്. siby mathews isro
60 ദിവസം സമയപരിധി നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത്. ഇതിനെതിരെയാണ മുന്‍ ഡിജിപി കൂടിയായ സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സെഷന്‍സ് കോടതി അറുപത് ദിവസത്തേക്കായിരുന്നു സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കണമെന്നും സെഷന്‍സ് കോടതി ഉത്തരവ് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also : ഐഎസ്ആര്‍ഒ ഗൂഡാലോചന കേസില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ജാമ്യം
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന സമയത്ത് പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു സിബി മാത്യൂസ്. ഹര്‍ജി അടുത്ത മാസം 21ന് വീണ്ടും പരിഗണിക്കും.
Story Highlights: siby mathews isro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here