‘പരോളിൽ ഇറങ്ങിയ പ്രതികൾ ഇപ്പോള്‍ ജയിലിലേക്ക് മടങ്ങേണ്ട’; സർക്കാർ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു

പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. പരോൾ ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിം കോടതി നീട്ടി നൽകിയിരുന്നു. സുപ്രിം കോടതി ഉത്തരവ് സർക്കാർ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂർ സ്വദേശി രഞ്ജിത് സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Read Also : ആലുവയിൽ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
അതേസമയം കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
Read Also : മുടി വെട്ടിയതിലെ പിഴവിന് 2 കോടി രൂപ നഷ്ടപരിഹാരം
Story Highlights: The Supreme Court stayed the order to return to jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here