കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനം; സങ്കുചിത കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരായ യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. k rail pinarayi vijayan അര്‍ധ അതിവേഗ കെ-റെയില്‍ പദ്ധതി സംസ്ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘കെ-റെയില്‍ നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്നതാണ്. പദ്ധതിയെ സങ്കുചിത കണ്ണിലൂടെ കാണരുത്. കെ-റെയിലിനെ എതിര്‍ക്കുന്നത് നാടിന്റെ ഭാവി തുലയ്ക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിന്മാറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണം. അനാവശ്യമായി ഉയരുന്ന എതിര്‍പ്പുകളില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : കെ റെയിൽ പദ്ധതി പ്രയോഗികമല്ല : എം കെ മുനീർ
ചില വിഷമങ്ങള്‍ ചിലര്‍ക്കുണ്ടാകും. അത് അനിവാര്യമാണ്. പദ്ധതിക്ക് വേണ്ടി കുറച്ച് സ്ഥലമേ നഷ്ടപ്പെടൂ. അതിന് കാലാനുസൃതമായ നഷ്ടപരിഹാരം നല്‍കും. പുരനധിവാസ പദ്ധതി കൃത്യമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: k rail pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here