ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ. നാളെ മുതൽ ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും.
കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും.
യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിസൾട്ടാണ് വേണ്ടത്. മുൻപ് കൊവിഡ് പോസിറ്റീവ് ആയവർ അംഗീകൃതമായ ലാബിൽ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Read Also : യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം
വ്യോമഗതാഗതം പൂർവസ്ഥിതിയിലേക്ക് മാറ്റാനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ അജയ് ബിസാരിയ അറിയിച്ചു.
Story Highlights: canada lifts travel ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here