Advertisement

കൊവിഡ് കേസുകളില്‍ നേരിയ കുറവ്; രാജ്യത്ത് പുതിയ 28,326 കേസുകളും 260 മരണവും

September 26, 2021
1 minute Read
india covid updation

രാജ്യത്ത് പുതിയ 24 മണിക്കൂറിനിടെ 28,326 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 26,032 പേര്‍ രോഗമുക്തി നേടി. 260 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,46,918 ആയി. india covid updation

രാജ്യത്ത് ആകെ കൊവിഡില്‍ നിന്നും രോഗമുക്തരായവരുടെ എണ്ണം 3,29,02,351 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,03,476 പേരാണ് നിലവില്‍ ചികിത്സിലുള്ളത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 68,42,786 ആയി. വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 85,60,81,527ഉം ആയി.

കേരളത്തില്‍ ഇന്നലെ 16,671 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

Read Also : സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാം

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ഇതുവരെ ആകെ മൂന്നര കോടി ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്സിനേഷന്‍ 91.62 ശതമാവും രണ്ടാം ഡോസ് വാക്സിനേഷന്‍ 39.47 ശതമാനവുമാണ്. സംസ്ഥാനത്ത് ഇനി ആകെ 22 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.

Story Highlights: india covid updation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top