വി എം സുധീരന്റെ തെറ്റിദ്ധാരണ തീർക്കും, പാർട്ടിയിൽ യാതൊരു പ്രതിസന്ധിയുമില്ല: കെ സുധാകരൻ

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ട് നേതൃത്വം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍.
വി എം സുധീരന്റെ തെറ്റിദ്ധാരണ തീർക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. പാർട്ടിയിൽ യാതൊരു പ്രതിസന്ധിയുമില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സമയം നൽകിയിട്ടും വി എം സുധീരൻ അത് വിനിയോഗിച്ചില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ അത് തിരുത്തുക തന്നെയാണ് നയം. എല്ലാ കാര്യങ്ങളും രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യേണ്ടതില്ലെന്നും നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം.
Read Also : സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തിയേക്കും
പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല വി എം സുധീരന് അതൃപ്തിയുള്ളത്. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് കടുത്ത അതൃപ്തിയുണ്ട് . കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. ഹൈക്കമാൻഡിനെ നേരിട്ട് വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് വി എം സുധീരന്‍.
Read Also : ആശയ വിനിമയം ഉണ്ടായിട്ടില്ല; ഡിസിസി സാധ്യതാപട്ടികയില്‍ അതൃപ്തി അറിയിച്ച് വി എം സുധീരന്
Story Highlights: K Sudhakaran about Congress Party, V M Sudheeran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here