ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം വീണ്ടുമിടിച്ചു തുടങ്ങി

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Also : കേരളം വഴിമാറി; നേവിസിന്റെ ഹൃദയം കോഴിക്കോട്ടെത്തിച്ചു
മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് നാലേ പത്തോടെയാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. രാത്രി ഏഴേ കാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തിച്ചു. പിന്നാലെ തന്നെ കണ്ണൂര്‍ സ്വദേശിയായ 51കാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ആറ് മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടത്.
ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥിയായിരുന്നു നേവിസ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് നേവിസ് കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ചയോടെ നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് നേവിസിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നേവിസിന്റെ ഹൃദയം അടക്കം എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്.
Story Highlights: navis heart transplantation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here