Advertisement

ബസുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികം; എതിര്‍പ്പുമായി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

September 26, 2021
1 minute Read

സ്‌കൂള്‍ ബസുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിറക്കിയ നിര്‍ദേശങ്ങള്‍ അപ്രായോഗികമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രം ഇരുത്തുന്നത് അപകടത്തിനിടയാക്കും. ഒന്നര വര്‍ഷമായി നിറുത്തിയിട്ടിരിക്കുന്ന ബസുകള്‍ നിരത്തിലിറക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.

സ്‌കൂള്‍ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ സ്‌കൂള്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നേടാനുള്ള തയ്യാറെടുപ്പുകള്‍ മാനേജുമെന്റുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെന്ന നിര്‍ദേശം അപകടത്തിനും അധിക ഫീസ് ഈടാക്കുന്നതിനും സഞ്ചാര സമയം കൂടുന്നതിനും കാരണമാകുമെന്നാണ് പരാതി.

ഒരു കുട്ടി ഒറ്റയ്ക്കിരിക്കുന്നത് അപകടമുണ്ടാക്കുമെന്നും രണ്ട് കുട്ടികളെ ഇരുത്തണമെന്നും പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ ഒളവണ്ണ പറഞ്ഞു. കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ നാല് തവണ ബസോടിക്കേണ്ടി വരും. സ്വകാര്യ ബസുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ നിര്‍ദേശം എങ്ങനെ ബാധകമാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: school managemet president reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top