ഓണ്‍ലൈന്‍ റമ്മി; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജിയിലാണ് നടപടി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ വരില്ലെന്നും സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുൻപ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.
Read Also : ഐപിഎൽ 2021: സഞ്ജുവിനും സംഘത്തിനും നിർണായകം; ഇന്ന് രാജസ്ഥാൻ-ഹൈദരാബാദ് പോരാട്ടം
1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തിയാണ് സർക്കാർ പണം നൽകിയുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. ഓൺലൈൻ റമ്മി, പോക്കർ കളികൾ നിരോധിച്ചുള്ള ഉത്തരവാണ് റദ്ദാക്കിയിരുന്നത്.
Story Highlight: high-court-lifts-ban-on-online-rummy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here