മലപ്പുറത്ത് വാഹനാപകടം; ഒരു മരണം, ഏഴ് പേർക്ക് പരുക്ക്

മലപ്പുറം വെളിയങ്കോട് അയ്യോട്ടിചിറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
ഇതിനിടെ ഇവരുടെ രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ആംബുലൻസുകളും അപകടത്തിൽപ്പെട്ടു. പൊന്നാനി സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സ്ത്രീയാണ് അപകടത്തിൽ മരിച്ചത് . അപകടത്തിൽപെട്ട നാല് പേരെ ഹയാത്ത് ആശുപത്രിയിലേക്കും മറ്റുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി , തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്ക് ഉണ്ടായിട്ടുള്ളത്.
Read Also : കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു
Story Highlights: Malappuram Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here