Advertisement

ശ്രീവത്സം ഉടമയെ കബളിപ്പിച്ചത് 100 കോടി വാഗ്ദാനം ചെയ്ത്; മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തല്‍

September 27, 2021
1 minute Read
monson fraud sreevalsam owner

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവരില്‍ ശ്രീവത്സം ഗ്രൂപ്പ് ഉടമയും. പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ശ്രീവത്സം ഉടമ രാജേന്ദ്രന്‍ പിള്ളയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ തട്ടിയത് ആറ് കോടി രൂപയാണ്. ഇക്കാര്യം വ്യക്തമാക്കി രാജേന്ദ്രന്‍ പിള്ളയുടെ മാനേജര്‍ ഷാജിയാണ് രംഗത്തെത്തിയത്.

അറസ്റ്റിന് പിന്നാലെ മോന്‍സണെതിനെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. മോനസണ് ഉന്നതയുടെ സഹായം ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരില്‍ ഒരാളായ എം.ടി ഷെമീര്‍ രംഗത്തെത്തിയിരുന്നു. മോന്‍സണെതിരായ കേസ് അട്ടിമറിച്ചത് ഐ.ജി ലക്ഷ്മണ്‍ ഗുഗുലോത്താണെന്നായിരുന്നു ഷെമീര്‍ പറഞ്ഞത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നും ചേര്‍ത്തല, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറുപത് ലക്ഷം രൂപയാണ് ഷെമീറില്‍ നിന്ന് മോന്‍സണ്‍ തട്ടിച്ചത്.

ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. മോന്‍സണെതിരെ തെളിവുകള്‍ ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയിലെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് പിന്നീട് ജാമ്യം കിട്ടി.

Story Highlights: monson fraud sreevalsam owner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top