വാളയാര്‍ ഡാമില്‍ അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തെരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും

വാളയാർ ഡാമിൽ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തെരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളാണ് ഡാമിൽ അകപ്പെട്ടത്. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. (walayar dam missing students)
അഞ്ചംഗ സംഘം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് ഡാമിൽ എത്തിയത്. തമിഴ്നാട് ഭാഗത്തുനിന്ന് 2 ബൈക്കുകളിലായാണ് സംഘമെത്തിയത്. 2.30ഓടെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും തിരച്ചിൽ ഏഴുമണിയോടെ അവസാനിപ്പിച്ചു. നാളെ രാവിലെ നാവികസേനാ സംഘവും തെരച്ചിലിന് എത്തും.
Story Highlights: walayar dam search missing students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here