Advertisement

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു; ആംആദ്മിയില്‍ ചേരുമെന്ന് സൂചന

September 28, 2021
1 minute Read
hardik may quit congress

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ജിഗ്നേഷ് മേവാനിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് അടക്കമുള്ള വിഷയങ്ങളാണ് ഹാര്‍ദിക് പട്ടേലിനെ പ്രകോപിപ്പിച്ചത്.
ഹാര്‍ദിക് പട്ടേല്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള വിഭാഗം ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഇരു ദ്രുവങ്ങളില്‍ നിന്നവരാണ് ഹാര്‍ദിക് പട്ടേയും ജിഗ്നേഷ് മേവാനിയും. അതുകൊണ്ടു തന്നെ ജിഗ്നേഷിന്റെ കോണ്‍ഗ്രസ് പ്രവേശനം ഹാര്‍ദികിന് ഉള്‍ക്കൊള്ളാനാകില്ല. കോണ്‍ഗ്രസിലെത്തുന്ന ജിഗ്നേഷിന് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ഗുജറാതത്് വര്‍ക്കിംഗ് പ്രസിഡന്റായ ഹാര്‍ദികിനെ കോണ്‍ഗ്രസിന്റെ ആ തീരുമാനം ചൊടിപ്പിച്ചത് സ്വാഭാവികം. നേരത്തേ ആംആദ്മിയുടെ ഭാഗമാകാന്‍ ഹാര്‍ദിക് ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ജിഗ്നേഷിന്റെ വരവിനെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഹാര്‍ദിക് മുന്‍ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. ഗുജറാത്തില്‍ വ്യക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയാത്ത ആംആദ്മിക്ക് ഹാര്‍ദികിന്റെ വരവ് ഗുണം ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നാണ് ജിഗ്നേഷ് മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശം.
സിപിഐ നേതാവ് കനയ്യ കുമാറും തനിക്കൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് ജിഗ്നേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടേയും കടന്നുവരവ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം തന്നെ ഹാര്‍ദിക് പാര്‍ട്ടി വിട്ടാല്‍ അത് വലിയ നഷ്ടമാകും. ഇരുവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കും.

Story Highlights: hardik may quit congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top