നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാൻഡ്

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി അംഗീകരിക്കാതെ ഹൈക്കമാൻഡ്. സംസ്ഥാന തലത്തിൽ പ്രശ്‌നം തീർക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം.
ഒത്തുതീർപ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമാണ് നവ്‌ജോത് സിംഗ് സിദ്ദു രാജിക്കത്തിലൂടെ അറിയിച്ചത്. എന്നാൽ എന്ത് ഒത്തുതീർപ്പാണ് ഉദ്ദേശിച്ചതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല.
അമരീന്ദർ സിംഗുമായുള്ള ദീർഘനാളത്തെ ഉൾപോരിന് പിന്നാലെ ജൂലൈ 23നാണ് സിദ്ദുവിനെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. 2019 ലാണ് അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പോരിന് തുടക്കമാകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ ഉൾപോര് പരിഹരിക്കാനുള്ള ആദ്യ പടിയായാണ് പിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് നവ്‌ജോത് സിംഗ് സിദ്ദുവിന്റെ പേര് പരിഗണിക്കുന്നത്.
Read Also : നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
രാജിയെ തുടർന്ന് സിദ്ദുവിനെതിരെ ട്വീറ്റുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു സ്ഥിരതയില്ലാത്ത മനുഷ്യനാണെന്ന് അമരീന്ദർ ട്വീറ്റിൽ കുറിച്ചു.
Story Highlights: High Command on Navjot Singh Sidhu Resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here