കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം

കൊല്ലം കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇക്കഴിഞ ഓഗസ്റ്റ് 22 നാണ് സജികുമാറിനെ റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവരാണ് മര്‍ദിച്ചത്. മര്‍ദന ദൃശ്യങ്ങളടക്കം പൊലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ പറയുന്നത്. ശരീരത്തിലാകമാനം അടിയേറ്റ സജികുമാര്‍ രണ്ടാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ സജികുമാര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: man complaints against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here