യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ; വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തയാൾ പിടിയിൽ

യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. 25കാരിയായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതി പൊലീസ് പിടിയിലായി. (Rape Survivor Abort YouTube)
നാഗ്പൂരിലെ യശോദര നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. 2016 മുതൽ വിവാഹ വാഗ്ദാനം നൽകി യുവാവ് തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കി. 30കാരനായ സൊഹൈൽ ഖാനെതിരെയായിരുന്നു യുവതിയുടെ പരാതി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൊഹൈൽ ഖാനാണ് യൂട്യൂബ് വീഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ യുവതിയോട് നിർദേശിച്ചത്. ഇതനുസരിച്ച് ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാവുകയും ഉടൻ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നൽകിയിരുന്നെങ്കിലും യുവതി ഗർഭിണി ആയതോടെ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് അറിയിച്ചു. തുടർന്ന് ഗർഭഛിദ്രം നടത്താൻ യുവാവ് നിർബന്ധിക്കുകയായിരുന്നു. യൂട്യൂബ് വിഡിയോകളിൽ നിന്ന് ഗർഭഛിദ്രം എങ്ങനെയെന്ന് മനസ്സിലാക്കിയ യുവതി ഇതിനു ശ്രമിക്കവെയാണ് ആരോഗ്യനില വഷളായത്.
Story Highlights: Rape Survivor Abort YouTube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here