വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ തുടരുകയാണ്. valayar dam accident
നാവിക സേനാ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് മരിച്ച പൂര്‍ണേഷ്.
Read Also : ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മഴ കനക്കും
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അഞ്ചംഗ സംഘം ഡാമില്‍ എത്തിയത്. തമിഴ്നാട് ഭാഗത്തുനിന്ന് 2 ബൈക്കുകളിലായാണ് സംഘമെത്തിയത്. 2.30ഓടെ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബ സംഘവും തെരച്ചില്‍ ഏഴുമണിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിച്ചതോടെയാണ് പൂര്‍ണേഷിന്റെ മൃതദേഹം കിട്ടിയത്.
Story Highlights: valayar dam accident, student missing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here