മോന്‍സണ്‍ മാവുങ്കല്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പ്; കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍

മോന്‍സണ്‍ മാവുങ്കല്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പെന്ന് വ്യക്തമായതായി സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. a vijayaraghavan – monson mavunkal കെ സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്നത് നല്ല വാര്‍ത്തയല്ല, സുധാകരന്‍ മോന്‍സണിന്റെ അടുത്ത് ചികിത്സ തേടിയത് ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം വ്യക്തമാകണമെന്നും വിജയരാഘവന്‍ പറഞ്ഞു.
‘തട്ടിപ്പില്‍ അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ സംബന്ധിച്ച നല്ല കാര്യമല്ല പുറത്തുവന്നിരിക്കുന്നത്. ബാക്കി അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നതാണ് മുഖ്യം. അക്കാര്യത്തില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്’. എ വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിനിടെ, ഡോക്ടറെ കുറിച്ച് അന്വേഷിക്കാതെയാണോ കെ സുധാകരന്‍ ചികിത്സയ്ക്ക് പോയതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ടെന്നും അതുപാലിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Read Also : മോൻസൺ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ
അതിനിടെ പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.
Story Highlights: a vijayaraghavan – monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here