‘സാരി’ വിവാദത്തിൽപ്പെട്ട ഹോട്ടൽ അടച്ച് പൂട്ടാൻ ഉത്തരവിട്ട് നഗരസഭ; ഹോട്ടൽ പ്രവർത്തിച്ചത് ഹെൽത്ത് ട്രേഡ് ലൈസൻസില്ലാതെയെന്ന് വിശദീകരണം

ഡൽഹി അക്വില ഹോട്ടൽ അടച്ച് പൂട്ടാൻ ഉത്തരവിച്ച് സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപറേഷൻ. ഹെൽത്ത് ട്രേഡ് ലൈസൻസില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് നഗരസഭ നൽകിയ നോട്ടിസിൽ പറയുന്നു.
സാരി ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഹോട്ടൽ വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലിനെതിരായ നഗരസഭയുടെ നടപടി.
ഡൽഹി സ്വദേശിനിയായ അനിത ചൗധരിക്കാണ് സാരി ധരിച്ചെത്തിയെന്ന് പറഞ്ഞ് ഹോട്ടൽ അധികൃതർ പ്രവേശനം നിഷേധിച്ചത്. സെപ്തംബർ 19ന് മകളുടെ പിറന്നാൾ ആഘോഷത്തിനായി എത്തിയതായിരുന്നു അനിത. വൈകീട്ട് 5.30 നും 6 മണിക്കും ഇടയിലായി സമയവും ബുക്ക് ചെയ്തിരുന്നുവെന്ന് അനിത പറയുന്നു. എന്നാൽ സാരി ധരിച്ചെത്തിയതിനാൽ അനിതയെ അകത്ത് പ്രവേശിക്കാൻ ഹോട്ടൽ അധികൃതർ അനുവദിച്ചില്ലെന്നാണ് പരാതി. ഇക്കാര്യം പറയുന്ന ഹോട്ടൽ ജീവനക്കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തങ്ങൾ ഹോട്ടലിനകത്ത് ‘സ്മാർട്ട് കാഷ്വൽ’ വസ്ത്രങ്ങൾ മാത്രമേ അനുവദിക്കൂ എന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.
Read Also : സാരിയിൽ ഫ്‌ളിപ്-ഫ്‌ളോപ് ചെയ്ത് പരുൾ; അമ്പരന്ന് ഇന്റർനെറ്റ് ലോകം; വിഡിയോ
എന്നാൽ അനിത സമയം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. മാത്രമല്ല പ്രവേശനം നിഷേധിച്ച ജീവനക്കാരനെ അനിത അടിക്കുകയും തുടർന്നുണ്ടായ സംഘർഷവും വാഗ്വാദത്തിന്റെയും പുറത്താണ് ജീവനക്കാരി സാരി ധരിച്ചവരെ അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതെന്നും ഹോട്ടൽ അധികൃതർ പറയുന്നു.
ഇതിന് മുൻപും ഹോട്ടലിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ഡൽഹി ബ്ലോഗർ ശിൽപാ അറോറ, ജമ്മു കശ്മീർ വർകേഴ്‌സ് പാർട്ടി പ്രസിഡന്റ് മീർ ജൂനൈദ്, സ്‌കൂൾ പ്രിൻസിപ്പൽ സംഗീത കെ നാഗ് എന്നിവരും ഇന്ത്യൻ വേഷത്തിലെത്തിയതിനാൽ ഹോട്ടൽ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.
So a restaurant in delhi #aquila does not allow women in a saree coz according to them its not a ‘smart clothing’. Can we just boycott such places that looks down upon #indianculture. This place needs to shut down!!! https://t.co/EmaaB0ifxE
— meera chopra (@MeerraChopra) September 22, 2021
എന്നാൽ അനിത സമയം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. മാത്രമല്ല പ്രവേശനം നിഷേധിച്ച ജീവനക്കാരനെ അനിത അടിക്കുകയും തുടർന്നുണ്ടായ സംഘർഷവും വാഗ്വാദത്തിന്റെയും പുറത്താണ് ജീവനക്കാരി സാരി ധരിച്ചവരെ അകത്ത് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞതെന്നും ഹോട്ടൽ അധികൃതർ പറയുന്നു.
ഇതിന് മുൻപും ഹോട്ടലിനെതിരെ സമാന പരാതി ഉയർന്നിട്ടുണ്ട്. ഡൽഹി ബ്ലോഗർ ശിൽപാ അറോറ, ജമ്മു കശ്മീർ വർകേഴ്‌സ് പാർട്ടി പ്രസിഡന്റ് മീർ ജൂനൈദ്, സ്‌കൂൾ പ്രിൻസിപ്പൽ സംഗീത കെ നാഗ് എന്നിവരും ഇന്ത്യൻ വേഷത്തിലെത്തിയതിനാൽ ഹോട്ടൽ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.
Story Highlights: aquila saree clad woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here