അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിൽ നിന്ന് പുറത്ത്, പകരക്കാരൻ സിമ്രജീത് സിംഗ്

മുംബൈ ഇന്ത്യൻസ് താരം അർജുൻ ടെൻഡുൽക്കർ പരുക്കേറ്റ് ഐപിഎല്ലിൽ നിന്ന് പുറത്ത്. സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ കൂടിയായ അർജുൻ ടെൻഡുൽക്കറെ ഐപിഎൽ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് മുംബൈ സ്വന്തമാക്കിയത്. എന്നാൽ സീസണിൽ ഇനിയുള്ള മത്സരങ്ങളിൽ അർജുന് കളിക്കാനാവില്ലെന്ന് മുംബൈ വ്യക്തമാക്കി. അർജുന് പകരക്കാരനായി സിമ്രജീത് സിംഗിനെ മുംബൈ ടീമിലെടുത്തു.
സിമ്രജീത് സിംഗ് മുംബൈ ടീമിനൊപ്പം പരിശീലനം തുടങ്ങി. ഇടം കൈയൻ പേസ് ഓൾ റൗണ്ടറായ അർജുൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും അന്തിമ ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല.
2018ൽ ഇന്ത്യ അണ്ടർ 19 ടീമിൻറെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ അംഗമായിരുന്നു അർജുൻ. പത്ത് മത്സരങ്ങളിൽ എട്ട് പോയൻറുള്ള മുംബൈക്ക് പ്ലേ ഓഫിലെത്താൻ ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.
Read Also : രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റൺസ് വിജയലക്ഷ്യം
Story Highlight: arjuntendulkar-out-from-ipl2021-mumbai-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here