പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്‌തു; കെസിബിസി
നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ തള്ളാതെ കെസിബിസി. പാലാ ബിഷപ്പ് വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്‌തെന്നും സാമൂഹ്യതിന്മകൾക്കെതിരെ എല്ലാ മതങ്ങളും ഒന്നിച്ചു നിൽക്കണമെന്നും കെസിബിസി പറഞ്ഞു. മത സൗഹാർദം സംരക്ഷിക്കാൻ ഒന്നിച്ചു പ്രവർത്തിക്കും. ഈ വിഷയത്തിൽ സഭകൾ തമ്മിൽ ഭിന്നതയില്ലെന്നും കത്തോലിക്ക മെത്രാൻ സമിതി വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.
Read Also : കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും
ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Read Also : കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Story Highlights: KCBC on Pala Bishop’s narcotic jihad controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here