Advertisement

യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍തൃസഹോദരന്‍ കസ്റ്റഡിയില്‍

September 29, 2021
1 minute Read
murder attempt

തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശി വൃന്ദ(28)യ്ക്കാണ് പൊള്ളലേറ്റത്. murder attempt വൃന്ദയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ സുബിന്‍ലാല്‍ ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നുരാവിലെയാണ് സംഭവമുണ്ടായത്. കാവുവിളയിലെ തയ്യല്‍കടയില്‍ ജോലി ചെയ്യുകയായിരുന്നു വൃന്ദ. രാവിലെ കാറില്‍ സ്ഥലത്തെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലുമായി സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. കടയില്‍ നിന്നിറങ്ങി ഓടിയ വൃന്ദയെ സുബിന്‍ലാല്‍ പിന്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന തുണി ചുറ്റിയ വടിയില്‍ തീകൊളുത്തി ദേഹത്തേക്ക് എറിയുകയായിരുന്നു. വൃന്ദയുടെ അരയ്ക്കുതാഴേക്കാണ് സാരമായ പൊള്ളലേറ്റത്.

Read Also : തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

ആക്രമണം നടത്തിയ ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച സുബിന്‍ലാല്‍ കാറിലിരുന്ന് തന്നെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. വഞ്ചിയൂര്‍ പൊലീസും പൂന്തുറ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Story Highlights: murder attempt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top