വിവാഹ വാഗ്ദാനം നൽകി ശരത് സുന്ദരേശൻ തന്നെ സമീപിച്ചു; പിന്നീടാണ് മോൻസന്റെ ഇടപെടൽ; പീഡനത്തിനിരയായ പെൺകുട്ടി ട്വന്റിഫോറിനോട്

കൊച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതി മോൻസൻ മാവുങ്കൽ ഇടപെട്ട് അട്ടിമറിച്ചുവെന്ന വാർത്ത് പുറത്ത് വരുന്നത് കഴിഞ്ഞ ദിവസമാണ്. തന്നേയും സഹോദരനേയും ഹണിട്രാപ്പിൽ കുടുക്കുമെന്ന് മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ട്വന്റിഫോറിന്റെ എൻകൗണ്ടർ എന്ന പരിപാടിയിൽ വെളിപ്പെടുത്തി. മോൻസന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും തങ്ങളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. ( woman against monson mavunkal )
പെൺകുട്ടിയുടെ വാക്കകുൾ :
ചേർത്തലയിലെ ശരത് ഫർണിഷിംഗിന്റെ ഉടമയുടെ മകൻ ശരത് സുന്ദരേശനും, മോൻസൺ മാവുങ്കലിനുമെതിരെയായിരുന്നു എന്റെ പരാതി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ശരത് സുന്ദരേശൻ എന്നേയും കുടുംബത്തേയും സമീപിക്കുകയായിരുന്നു. പിന്നീട് ഇതിൽ നിന്ന് ഇയാൾ പിന്മാറുകയായിരുന്നു. എന്റെ ചത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ശരത്തിനെതിരെ പൊലീസിൽ കേസ് നൽകിയത്. തുടർന്ന് മോൻസൺ വീട്ടിലേക്ക് ഗുണ്ടകളയച്ചു. പല രാഷ്ട്രീയ നേതാക്കളും ഞങ്ങളെ ഭീഷണിപ്പെടുത്തി. മോൻസന് അറിയാവുന്ന ആളുമായി എന്തെങ്കിലും കേസിന് പോയിട്ടുണ്ടോ ? എങ്കിൽ അത് പിൻവലിക്കണം. മോൻസനെ പോലെ സ്വാധീനമുള്ള ആൾക്കെതിരെ പോകരുതെന്നും ഭീഷണിയിൽ പറഞ്ഞു. പിന്നീട് മോൻസൺ എന്റെ ചേട്ടനോടും സുഹൃത്തിനോടും പനമ്പള്ളി നഗറിലെ ഓഫിസിൽ വരാൻ പറഞ്ഞു. എന്നാൽ സഹോദരൻ പോയില്ല. സുഹൃത്തിനെ ഓഫിസിൽ വിളിച്ച് വിരുത്തി എന്റെ ദൃശ്യങ്ങൾ കാണിച്ചു. ശരത് സുന്ദരേശന്റെ പക്കലുള്ള ദൃശ്യങ്ങളാണ് മോൻസന്റെ കൈയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങളാണ് ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചത്. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ എന്നെയും ചേട്ടനേയും ഹണിട്രാപ്പിൽ കുടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പക്ഷേ കേസുമായി ഞങ്ങൾ മുന്നോട്ട് പോയി- പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : മോൻസണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടൽ : അനിത പുല്ലയിൽ
താൻ മജിസ്‌ട്രേറ്റിന് നൽകുന്ന രഹസ്യമൊഴി, മെഡിക്കൽ റിപ്പോർട്ടുകൾ അടക്കമുള്ള രഹസ്യ സ്വഭാവമുള്ള രേഖകളുൾപ്പെടെ മോൻസന് ലഭിക്കുന്നുണ്ടെന്ന് പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. മെഡിക്കൽ റിപ്പോർട്ട് തിരുത്തുമെന്നും കേസ് തിരിക്കുമെന്നുമെല്ലാം മോൻസൻ ഭീഷണിപ്പെടുത്തി. തേവര സ്റ്റേഷനിലെ കേസ് നേർവഴിയിൽ പോവുകയായിരുന്നു, എന്നാൽ മോൻസൻ മാവുങ്കൽ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിച്ചുവെന്നും പെൺകുട്ടി ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ പവെളിപ്പെടുത്തി.
Story Highlights: woman against monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here