പോക്‌സോ കേസ് പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

പോക്‌സോ കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. വിനോദയാത്രക്കിടെ ബാലികയെ പീഡിപ്പിച്ച ഇരമംഗലം സ്വദേശി ഷിഞ്ചുവിനാണ് കഠിനതടവ്. കൊയിലാണ്ടി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി നില്‍ ടി.പി ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2018ലായിരുന്നു ആണ് സംഭവം. വയനാട്ടില്‍ വിനോദയാത്ര പോയ സമയത്ത് ബസില്‍വച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.
Story Highlights: 20 years imprisonment pocso
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here