ഒക്ടോബർ 1 മുതൽ കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ് നിര്ബന്ധമെന്ന് വ്യാജപ്രചാരണം [24 Fact Check]

ഒക്ടോബർ 1 മുതൽ കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് പാന്റ് നിര്ബന്ധമെന്ന് പ്രചാരണം. വാട്ടസ് ആപ്പ്, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഈ വാർത്ത പങ്കുവച്ചത്.
കേരളത്തിലെ ഓട്ടോ ഡ്രൈവർമാർ ഇനി ഡ്യൂട്ടി സമയത്ത് പാന്റ് മാത്രമേ ധരിക്കാൻ പാടുള്ളു എന്നും മുണ്ട് ഉടുത്താൽ 200 രൂപ പിഴ നൽകണമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.
Read Also : കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ ചികിത്സ സൗജന്യമല്ലെന്നത് വ്യാജം [ 24 Fact Check]
എന്നാൽ ഇത് വ്യാജമാണ്. ഇത്തരത്തിൽ ഒരു നിയമമോ ഉത്തരവോ പുറത്തിറക്കിയിട്ടില്ല. മുൻപ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇറങ്ങിയിരുന്നുവെങ്കിലും യൂണിയനുകളുടെ അഭ്യർത്ഥന പരിഗണിച്ച് ഇത് താത്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.
Story Highlights: auto driver uniform fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here