സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ചു; അപസ്മാരം ബാധിച്ച യുവാവ് മരിച്ചു

ഏറ്റുമാനൂരില്‍ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ച യുവാവ് മരിച്ചു. അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. അപസ്മാര രോഗിയായ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച യുവാവിന് യാത്ര ചെയ്യാനാകാതെ വന്നതോടെ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിക്കുകയായിരുന്നു. എട്ടുമണിക്കൂറോളം റോഡില്‍ കിടന്ന ഇയാള്‍ ഇന്ന് രാവിലെയാണ് മരിച്ചത്.
അതിരമ്പുഴ ഭാഗത്ത് നിന്ന് ഓട്ടോയിലാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബിനു എത്തിയത്. അമിത വേഗത്തിലായിരുന്ന ഓട്ടോ വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.സാരമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും കടത്തിണ്ണയിലേക്ക് കിടന്ന ബിനുവിന് പലതവണ അപസ്മാരം സംഭവിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
Story Highlights: death in athirampuzha, epilepsy patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here