പഞ്ചാബില്‍ മഞ്ഞുരുക്കം?; സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന

നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. navjot singh sidhu പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുമായുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ചൊവ്വാവ്ചയാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.
രാജിക്കുപിന്നാലെ അനുനയ ചര്‍ച്ചകളുമായി ഹൈക്കമാന്‍ഡ് എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ അയയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അതുപേക്ഷിച്ചു. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ദുവിനോട് ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടിനല്‍കുകയായിരുന്നു.
Read Also : രാജി സമ്മര്‍ദ തന്ത്രമല്ല; സത്യത്തിനായി പൊരുതുമെന്ന് നവ്‌ജോത് സിംഗ് സിദ്ദു
അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ചതായാണ് സൂചന.
Story Highlights: navjot singh sidhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here