കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് നേതാക്കളുടെ യോഗം ചേർന്നു. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കളും പങ്കെടുത്തു. ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ഉടൻ രൂപീകരിക്കണം. പരാതികൾ ഉണ്ടെങ്കിൽ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാൻ മടിക്കരുത് എന്നും മെറിറ്റിന് ആണ് മുൻഗണനയെന്നും രാഹുൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും(K Sudhakaran) യോഗത്തിൽ പങ്കെടുത്തു.(Rahul Gandhi)
ഐപിഎൽ 2021; ബാംഗ്ലൂരിന് 7 വിക്കറ്റ് വിജയം; രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത മങ്ങി
കെപിസിസി പുന:സംഘടന ഒക്ടോബർ 10 നുള്ളിൽ പൂർത്തിയാക്കും. ഒക്ടോബർ 8നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ഡൽഹിക്കു പോകും. 9,10 തിയ്യതികളിൽ ഡൽഹിയിൽ ചർച്ച നടക്കും.
Story Highlight: rahulgandhi-meet-kerala-congress-leaders-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here