ഇടുക്കി യൂത്ത് ലീഗിൽ കൂട്ടരാജി

ഇടുക്കി യൂത്ത് ലീഗിൽ നേതാക്കളുടെ കൂട്ടരാജി. യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ഏഴ് ഭാരവാഹികളാണ് രാജിവച്ചത്. രാജിവച്ചവരിൽ മൂന്ന് വൈസ് പ്രസിഡന്റുമാരും മൂന്ന് സെക്രട്ടറിമാരും ഉൾപ്പെടുന്നു. ജില്ലാ പ്രസിഡന്റ് അൻസാർ, വൈസ് പ്രസിഡന്റുമാരായ അജാസ്, ലത്തീഫ്, അൻവർ സെക്രട്ടറിമാരായ ഷെരീഫ്, സൽമാൻ, മുഹമ്മദ് ഷെരീഫ് എന്നിവരാണ് രാജിവച്ചത്. ഭാരവാഹികളോട് ആലോചിക്കാതെ ആക്ടിംഗ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കളുടെ രാജി.
യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നാണ് നേതാക്കൾ പറയുന്നത്. ഇക്കാര്യം പാർട്ടി മുഖപത്രത്തിലൂടെ ഒരറിയിപ്പായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. സംസ്ഥാന കമ്മിറ്റിയുടെ ഈ നിലപാട് തികച്ചും അപലപനീയമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗൺസിലോ, ഭാരവാഹികളുടെ യോഗമോ വിളിച്ചുകൂട്ടിയിരുന്നില്ലെന്നും നേതാക്കൾ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവർത്തന പരിപാടികൾ ആവിഷ്‌കരിക്കുക പോലും ചെയ്തില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Story Highlights: youth congress leaders announce resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here