പേരാവൂരില്‍ ചിട്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ്; കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് നിക്ഷേപകര്‍

കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ ചിട്ടി തട്ടിപ്പെന്ന് ആക്ഷേപം. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം(co-operative society chit fraud).
സൊസൈറ്റിയില്‍ ഇതിനോടകം കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി. 50 മാസം കാലാവധിയുള്ള ചിട്ടിയില്‍ പൂര്‍ണമായും തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ല . കഴിഞ്ഞ ഓഗസ്റ്റ് 15ന് ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കൃത്യമായ മറുപടി ഇതുവരെ ലഭിച്ചില്ലെന്നും നിക്ഷേപകര്‍ ആരോപണമുന്നയിക്കുന്നു.
മാസം 2000 രൂപ വീതം അടച്ച് 50 മാസം കൊണ്ട് കാലാവധി തീരുന്നതാണ് ചിട്ടി. എണ്ണൂറോളം നിക്ഷേപകര്‍ ചിട്ടിയുടെ ഭാഗമായുണ്ട്. ഹൗസ് ബില്‍ഡിംഗ് ഫെഡറേഷനില്‍ നിന്നും പ്രതീക്ഷിച്ച തുക കിട്ടിയില്ലെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും വിശദീകരിക്കുന്ന സൊസൈറ്റി അധികൃതകര്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്നാണ് പറയുന്നത്.
Read Also : ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; ക്യൂനെറ്റ് മണിചെയിന്‍ കമ്പനിക്കെതിരെ നിക്ഷേപകര്‍
നാല് കോടിയിലധികം നിക്ഷേപ തട്ടിപ്പാണ് സൊസൈറ്റിയില്‍ നടന്നതെന്നാണ് ആരോപണം. അതേസമയം നിക്ഷേപതുക തിരികെ നല്‍കാതെ അത് എഫ്ഡി ആക്കുന്നു എന്നും ചിലര്‍ ആരോപിക്കുന്നു
Story Highlights: co-operative society chit fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here