ടോൾ സമരം പിൻവലിച്ചു; കാരോട്-കഴകൂട്ടം ടോൾ പിരിവ്; നാട്ടുകാർക്ക് ടോൾ സൗജന്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

കാരോട്-കഴകൂട്ടം ടോൾ പിരിവ്, നാട്ടുകാർക്ക് ടോൾ സൗജന്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ടോൾ പിരിവ് കേന്ദ്രത്തിന് 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് ഇളവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. കോവളം മുതൽ കാരോട് വരെയുള്ള 21 കിലോമീറ്റർ റോഡ് നിർമാണം പകുതിപോലും പൂർത്തിയാക്കിയിട്ടില്ല.
Read Also : പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കകൾ ഇനിയും പരിഹരിച്ചിട്ടില്ല. നിത്യവും യാത്രചെയ്യുന്ന പ്രദേശത്തുള്ളവർക്ക് മറ്റ് സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം പണി പൂർത്തിയാക്കാത്ത കഴക്കൂട്ടം-കാരോട് റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിട്ടി മേഖലാ ഓഫീസിന് മുമ്പിൽ INTUC പ്രവർത്തകർ സത്യാഗ്രഹം നടത്തിയിരുന്നു. റോഡ് പണി പൂർത്തിയാക്കാത്ത പാതയിൽ ടോൾ പിരിവ് അനുവദിക്കില്ലയെന്ന് പ്രവർത്തകർ അറിയിക്കുകയും ചെയ്തു.
Story Highlights: kazhakootam-karode-bypass-v-sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here