കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യം

കെ ടി ജലീല്‍ എംഎല്‍എ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ജലീല്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. kt jaleel mla
വിവാദവുമായി ബന്ധപ്പെട്ട് ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീലിന്റെ വാദം. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി.
Read Also : ബന്ധുനിയമനം : ഹൈക്കോടതി വിധിക്കെതിരെ കെ.ടി ജലീൽ സുപ്രിംകോടതിയിൽ
തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ വാദിച്ചു.
Story Highlights: kt jaleel mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here