സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച് ഭാരത്. 2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ച് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്.
Story Highlights: Modi Launch 2nd Phase Of Swachh Bharat Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here