നിതിനയുടെ കൊലപാതകം; അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. ഇതിന് ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക. നിതിനയുടെ പോസ്റ്റുമോർട്ടവും നാളെയാണ് നടക്കുക.
Read Also : ‘ഒന്ന് തിരക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല; ഇനി ഫോട്ടോ എടുത്തിട്ട് എന്തുകാര്യം’; നെഞ്ചു നീറി നിതിനയുടെ അമ്മ
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായിരുന്നു പ്രതി അഭിഷേക്. പരീക്ഷ കഴിഞ്ഞിറങ്ങിയ നിതിനയെ അഭിഷേക് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ഉടൻ തന്നെ നിതിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് അഭിഷേക് മൊഴി നൽകിയിട്ടുണ്ട്.
Story Highlights: nithina murder case abhishek arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here