മീ-ടൂ മൂവ്മെന്റ് മുന്നേറ്റത്തില്‍ വനിതാ അഭിഭാഷകരെ പ്രശംസിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

മീ-ടൂ മൂവ്മെന്റിന്റെ മുന്നേറ്റത്തില്‍ രാജ്യത്തെ വനിതാ അഭിഭാഷകരുടെ പങ്കിനെ പ്രശംസിച്ച് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. justice dy chandrachud ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകള്‍ മീ-ടൂ മൂവ്മെന്റിലൂടെ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നുണ്ട്. അവര്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്കുന്നതില് വനിതാ അഭിഭാഷകര്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ജ.ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
‘ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പെടെ സാമൂഹത്തില്‍ അപകീര്‍ത്തി നേരിടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും നിരവധിയാണ്. സ്വന്തം കുടുംബങ്ങള്‍ അവരെ അകറ്റിനിര്‍ത്തുന്നു. അവര്‍ക്ക് നിയമസഹായം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്കാവശ്യമുള്ള നിയമസഹായം നല്കാന് നിരവധി വനിതാ അഭിഭാഷകര്‍ സധൈര്യം രംഗത്തുവരുന്നുണ്ട്’. ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ‘നമ്മുടെ രാജ്യത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകള്‍ പല കേസുകളിലും നിയമസഹായം തേടുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. മിക്കവാറും കേസുകള്‍ വര്‍ഷങ്ങളോളം തീര്‍പ്പാകാതെ നില്‍ക്കുകയും ചെയ്യും. ഈ സന്ദര്‍ഭങ്ങളിലാണ് വനിതാ അഭിഭാഷകരുടെ പങ്കിന്റെ പ്രാധാന്യം’. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വാക്കുകളെ പിന്തുണച്ച് ജസ്റ്റിസ് എസ്.കെ കൗളും രംഗത്തെത്തി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ വ്യാപകമായതോടെയാണ് മീ-ടൂ ക്യാംപെയിന് തുടക്കമായത്. അമേരിക്കന്‍ നടിയായ അലീസ മിലാനോയുടെ ട്വീറ്റോടെയായിരുന്നു ഇത് വ്യാപിച്ചത്. തുടര്‍ന്ന് ഹോളിവുഡ് നടിമാര്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളുടെ തുറന്നുപറച്ചിലുകള്‍ മീ-ടൂ എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നേടുകയും സ്ത്രീകള്‍ക്ക് പിന്തുണ ലഭിക്കുകയും ചെയ്തു.
Story Highlights: justice dy chandrachud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here