മോൻസൺ കേസിൽ ഇടപെട്ടെന്ന ആരോപണം; ചേർത്തല സിഐക്ക് സ്ഥലം മാറ്റം

മോൻസൺ മാവുങ്കൽ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.
പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്‌പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉൾപ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മോൻസൺ കേസിൽ ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടപടി.
മോൻസൺ മാവുങ്കലിനെതിരായ ഒരു കേസന്വേഷണത്തിൽ പി. ശ്രീകുമാർ അനധികൃതമായി ഇടപെട്ടെന്നായിരുന്നു ഉയർന്ന ആരോപണം. കേസിൽ മോൻസണ് അനുകൂലമായ ഇടപെടൽ ശ്രീകുമാർ നടത്തിയതായും വിമർശനം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാവുങ്കലിനെതിരെ പരാതി നൽകിയവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Story Highlights: ci transfered to palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here