Advertisement

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗം; മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ലക്ഷ്മണയെ ഒഴിവാക്കി

October 3, 2021
1 minute Read

പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്നതിൽ നിന്ന് ഐജി ജി.ലക്ഷ്മണയെ ഒഴിവാക്കി. പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോൺഫറൻസ് ഹാളിൽ സീറ്റ് നൽകിയില്ല. ഓൺലൈനായി പങ്കെടുത്താൽ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദേശം. എഡിജിപിമാർ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോൻസൺ കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടെന്ന് ഐജി ലക്ഷ്മണയ്‌ക്കെതിരെ ആരോപണമുണ്ട്.

Read Also : പഞ്ചാബിനെ തോൽപ്പിച്ച് കോലിപ്പട; ബാംഗ്ലൂർ പ്ലേ ഓഫിൽ

അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി.

ലോക് ഡൗൺ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണമെന്നും കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മോൻസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് യോഗം വിളിച്ചത്. ഓൺലൈൻ യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെ ഉള്ളവർ പങ്കെടുത്തു.

Story Highlights: ig-lakshmana-didn-t-get-seat-near-to-pinarayi-vijayan-on-police-meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top