Advertisement

ഐപിഎൽ 2021; അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ഡൽഹിക്ക് വിജയം

October 4, 2021
2 minutes Read

ഐപിഎല്ലിൽ ചെന്നൈക്കെതീരെ ഡൽഹിക്ക് 3 വിക്കറ്റ് വിജയം. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി രണ്ട് പന്ത് ബാക്കി നിൽക്കെയാണ് വിജയത്തിലെത്തിയത്. സ്കോർ ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 136-6, ഡൽഹി ക്യാപിറ്റൽസ് 19.4 ഓവറിൽ 139-7.

39 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ് സ്കോറർ. വാലറ്റത്ത് ഷിമ്രോൺ ഹെറ്റ്മെയർ(18 പന്തിൽ 28*) നടത്തിയ പോരാട്ടം ഡൽഹിയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു. ജയത്തോടെ 20 പോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി.

Story Highlights: delhi-capitals-beat-chennai-super-kings-by-3-wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top