Advertisement

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കടന്നുവരുന്നു : വനിതാ കമ്മീഷൻ അധ്യക്ഷ

October 4, 2021
2 minutes Read
P Sathidevi against sexist comment

മാധ്യമ ചർച്ചകളിൽ സ്ത്രീ വിരുദ്ധ പരാമർശം കടന്നുവരുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. വാർത്താ ചാനലുകൾ ചർച്ചകളിൽ സ്ത്രീവിരുദ്ധ പരാമർശ രീതികൾ തുടരുന്നത് നിർത്തണമെന്ന് അധ്യക്ഷ പി.സതീദേവി പറഞ്ഞു. സ്ത്രീ സംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മാധ്യമങ്ങളുമായി ചർച്ച നടത്തി മാർഗരേഖ ഉണ്ടാകുന്ന കാര്യം ആലോചിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി വ്യക്തമാക്കി. ( P Sathidevi against sexist comment )

അതേസമയം, അഭിഭാഷ മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേൾക്കുമെന്ന് പി.സതീദേവി അറിയിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടിയെടുക്കുമെന്നും പി.സതീദേവി പറഞ്ഞു. സ്ത്രീകളുടെ അന്തസിന് പോറലേൽപ്പിക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കില്ലെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.

Read Also : സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മുൻ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം

ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചാ പരിപാടിയിലാണ് മനീഷ രാധാകൃഷ്ണനെതിരെ അധിക്ഷേപ പരാമർശമുണ്ടായത്. വിവാദ പരാമർശം നടത്തിയ റഓയ് മാത്യുവിനെതിരെ മനീഷ പൊലീസിൽ പരാതി നൽകിയിരുന്നു. അവതാരകൻ വിനു.വി ജോണിനെതിരെയും മനീഷ രാധാകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.

Story Highlights: P Sathidevi against sexist comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top