മാനസയുടെ കൊലപാതകം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യാപേക്ഷ പത്തുദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും. manasa murder case
നേരത്തെ ആദിത്യന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം കേട്ട ശേഷമാണ് കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം. മാനസയെ കൊലപ്പെടുത്താന്‍ ബിഹാറിലേക്ക് തോക്ക് വാങ്ങാന്‍ പോയത് ആദിത്യനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Read Also : രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന്; 24 Exclusive
ഇതിനുമുന്‍പ് ആദിത്യന്‍ കീഴ്‌ക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് സ്വദേശിയാണ് ആദിത്യന്‍.
Story Highlights: manasa murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here