നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

നടുറോഡിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പേഴുംപാറ സ്വദേശി ലിജോ രാജാണ് അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടിൽ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. പേപ്പറിൽ എഴുതിയ മൊബൈൽ നമ്പർ ലിജോ രാജ് പെൺകുട്ടി നേരെ എറിയുകയും എന്നാൽ പെൺകുട്ടി ഇത് ശ്രദ്ധിക്കാതെ നടന്നു പോവുകയും ചെയ്തു. തുടർന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന സമയം കാർ മുന്നിൽ നിർത്തി പെൺകുട്ടിയുടെ ഷാളിൽ പിടിച്ച് വലിക്കുകയായിരുന്നു.
Read Also : ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി
ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പരാതിയിൽ ലിജോ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനക്കിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Story Highlights: Attempt to molest girl; Young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here