രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന; 22,431 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് 18,833 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകളിൽ 318 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്‌ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആണ്. അതേസമയം രാജ്യത്ത് ആകെ 4,49,856 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് തുടർച്ചയായ 13 മത് ദിവസവും പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 30000 ത്തിൽ താഴെയാണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചവരിൽ 0.72 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് 97.95 ശതമാനമാണ്. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.57 ശതമാനം മാത്രമാണ്.
കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും മടങ്ങി
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗബാധ സഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 12,616 പേർക്ക് കൂടിയാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറുകളിൽ ആകെ 98,782 കൊവിഡ് ടെസ്റ്റുകളാണ് കേരളത്തിൽ നടത്തിയത്. തമിഴ്നാട്ടിൽ 1432 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടു കൂടി തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 26,72,843 ആയി. കൂടാതെ 25 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: covid19-update-india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here