അടൂരിൽ സിപിഐ- സിപിഐഎം സംഘർഷം

ആടൂരിൽ സിപിഐ- സിപിഐഎം സംഘർഷം. തൊഴിൽ തർക്കത്തെ തുടർന്ന് ഹൈ സ്‌കൂൾ ജംഗ്‌ഷനിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ട് എഐറ്റിയുസി പ്രവർത്തകർക്ക് മർദനമേറ്റു. സിഐറ്റിയു വിട്ട് എഐറ്റിയുസിൽ ചേർന്നവർക്ക് തൊഴിൽ നിഷേധിച്ചതാണ് തർക്കത്തിന് കാരണം.
ഇന്ന് രാവിലെ ഹൈ സ്‌കൂൾ ജംഗ്‌ഷനിൽ ഉണ്ടായ എ ഐ റ്റി യു സി – സി ഐ റ്റി യു തർക്കമാണ് സിപിഐ- സിപിഐഎം പ്രവർത്തകരിലേക്ക് വഴിമാറിയത്. യൂണിയൻ വിട്ട് പോയവരെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് തർക്കത്തിലേക്ക് പോയത്. തുടർന്ന് പരസ്യമായി മുദ്രാവാക്യം വിളിക്കുന്നതിലേക്ക് തർക്കം പോയിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തർക്കം ഉണ്ടായത്. ഇതിനിടെ പൊലീസെത്തി ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് മാറ്റി.
Read Also : അഴിമതിക്കെതിരെ പരാതി നൽകി; സിപിഐ ജില്ലാ നേതാക്കൾക്കെതിരെ പരാതി
Story Highlights: Cpim-cpi violence adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here