Advertisement

ഐപിഎൽ 2021 ഹൈദരാബാദിനെതിരെ മുംബൈക്ക് ബാറ്റിംഗ്

October 8, 2021
6 minutes Read

ഐപിഎലില്‍ ഇന്ന് നിര്‍ണ്ണായകമായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 171 റൺസിനെങ്കിലും സൺറൈസേഴ്സിനെ തോൽപ്പിച്ചാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളിക്കാനിറങ്ങുന്നത്.

മത്സരത്തിന് പിന്നാലെ വിവാഹാഭ്യർത്ഥന നടത്തി ദീപക് ഛാഹർ; വിഡിയോ

ഇന്ന് ജയിച്ചാൽ മുംബൈയ്ക്കും കൊൽക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് കൊൽക്കത്ത മുന്നിട്ടുനിൽക്കുന്നത്. വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു.

Mumbai Indians XI: Rohit Sharma(capt), Ishan Kishan, Suryakumar Yadav, Kieron Pollard, Hardik Pandya, Jimmy Neesham, Krunal Pandyam Nathan Coulter-Nile, Piyush Chawla, Trent Boult, Jasprit Bumrah.

Sunrisers Hyderabad XI: Jason Roy, Abhishek Sharma, Manish Pandey (capt), Priyam Garg, Abdul Samad, Wriddhiman Saha (wk), Jason Holder, Rashid Khan, Mohammad Nabi, Siddarth Kaul, Umran Malik

Story Highlights: ipl2021-score-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top