Advertisement

കൊവിഡ് നിര്‍ണയം ഇനി വീട്ടില്‍തന്നെ ചെയ്യാം; കൊവിഫൈന്‍ഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിലൂടെ

October 9, 2021
1 minute Read
covifind test kit

കൊവിഡ് നിര്‍ണയം ഇനി സ്വന്തമായി വീട്ടില്‍തന്നെ ചെയ്യാം. ഇതിനുള്ള സംവിധാനമാണ് കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റ്. സാര്‍സ്‌കോവ് 2 വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് വീട്ടിലിരുന്ന് പരിശോധിക്കുന്നതാണ് ഈ കിറ്റ്. ഇതുമൂലം രോഗനിര്‍ണയം വേഗത്തില്‍ മനസിലാക്കി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും രാഗവ്യാപനസാധ്യത കുറയ്ക്കാനും കഴിയും. കൊവിഫൈന്‍ഡ് ആപ്പിലൂടെയാണ് പ്രവര്‍ത്തനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അംഗീകരിച്ച പരിശോധനാരീതിയാണ് കൊവിഫൈന്‍ഡ്.

രോഗലക്ഷണമുള്ളവരുടെയോ ലക്ഷണമില്ലെങ്കില്‍തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ വന്നവരുടെയോ മൂക്കിലെ സ്രവമാണ് കൊവിഫൈന്‍ഡിലൂടെ ഫലം കണ്ടെത്തുന്നത്. കൊവിഫൈന്‍ഡില്‍ ഫലം പോസിറ്റീവായി തെളിഞ്ഞാല്‍ വീണ്ടും ആര്‍ടിപിസിആര്‍ നടത്തി പുനപരിശോധിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. രണ്ടുവയസുമുതലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും കൊവിഫൈന്‍ഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റുപയോഗിച്ച് രോഗനിര്‍ണയം നടത്താം. ഫലം നെഗറ്റീവ് ആണെങ്കില്‍ രോഗലക്ഷണങ്ങളനുസരിച്ച് ആവശ്യമെങ്കില്‍ മെഡിക്കല്‍ സേവനം തേടാം.

എങ്ങനെ രോഗനിര്‍ണയം നടത്താം

കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റിന്റെ ഗുണങ്ങള്‍:

  1. വീട്ടിലിരുന്ന് സൗകര്യാര്‍ത്ഥം കൊവിഡ് നിര്‍ണയം നടത്താം
  2. രണ്ടുവയസുമുതലുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ടെസ്റ്റ് നടത്താം
  3. 15 മിനിറ്റുള്ളില്‍ പരിശോധനാഫലം ലഭിക്കും
  4. കൊവിഫൈന്‍ഡ് ആപ്പുവഴി റിസള്‍ട്ട് നോക്കാം
  5. മൂക്കിലൂടെ സ്രവമെടുക്കുന്ന കൊവിഫൈന്‍ഡ് ടെസ്റ്റില്‍ വേദനയോ അസ്വസ്ഥതകളോ ഇല്ല
  6. ടെസ്റ്റ് കിറ്റിന്റെ ഉപയോഗരീതി കൊവിഫൈന്‍ഡ് ആപ്പിലെ വിഡിയോയിലൂടെ എളുപ്പത്തില്‍ മനസിലാക്കാം

ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് ബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായാല്‍ സമ്പര്‍ക്കം വ്യാപിക്കാതിരിക്കാനും വേഗത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാനും സാധിക്കും. കൊവിഫൈന്‍ഡ് കൊവിഡ്-19 ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിന്റെ ചിലവും കുറവാണ്.

Story Highlights: covifind test kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top