അടുത്ത 50 വര്‍ഷവും ഞാന്‍ ഇവിടെ ഉണ്ടാകും; ഒളിയമ്പുമായി സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ സച്ചിന് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്ത 50 വര്‍ഷത്തേക്ക് താൻ ഇവിടെ തന്നെയുണ്ടാകും, എവിടേക്കും പോകുന്നില്ല. ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കും എന്നായിരുന്നു സച്ചിന് പറഞ്ഞത്.
20 കൊല്ലം വരെ ഗെലോട്ട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അശോക് ഗെലോട്ടിനുള്ള മറുപടിയായാണ് സച്ചിന്റെ പ്രതികരണത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോൺഗ്രസ് ഉന്നത നേതൃത്വം ഇടപെട്ട് സച്ചിന് പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്നങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നെങ്കിലും സച്ചിനും പക്ഷവും ഗെലോട്ടിനെതിരെയുള്ള എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്.
പഞ്ചാബില്‍ നേതൃമാറ്റം നടന്നതിന് പിന്നാലെ രാജസ്ഥാനിലും നേതൃമാറ്റം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ അവസാനം സച്ചിന് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here