Advertisement

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ വിഷയം; ഗതാഗത വകുപ്പുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

October 9, 2021
1 minute Read

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം അപകട ഭീഷണിയിലെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടപെടലുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗത വകുപ്പുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനം.

ബലക്ഷയം കാരണം കെട്ടിടം ഒഴിയണമെന്ന ഉത്തരവ് വന്നതോടെ കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാണ്. എന്നാൽ നവീകരണത്തിനുള്ള ചിലവ് സർക്കാർ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരങ്ങൾ, ഏകദേശം 20 കോടിയോളം രൂപയുടെ ചിലവ് വരും. ഇത്തരത്തിൽ ഭീമമായ നഷ്ടമുണ്ടാകാനുള്ള കാരണം സർക്കാർ അന്വേഷിക്കും, അതിനുപിന്നിൽ കരാറുകാരൻ ആണോ അതോ ഉദ്യോഗസ്ഥരാണോ എന്ന് അന്വേഷിക്കും.

Read Also : ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു

എന്നാൽ നവീകരണത്തിനുള്ള ബദൽ സംവിധാനം എവിടെ ഒരുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് കെഎസ്ആർടിസി. നേരത്തെ പഴയ ബസ്റ്റാൻറ് പൊളിച്ച സമയത്ത് പരിമിതികൾക്കിടയിൽ പാവങ്ങാട് ഡിപ്പോയിലായിരുന്നു സ്റ്റാൻറ് പ്രവൃത്തിച്ചിരുന്നത്. ഏതായാലും നാലുമാസത്തിനുള്ളിൽ ബലക്ഷയം മാറ്റി പണി പൂർത്തിയാക്കും എന്നാണ് ഔദ്യോഗിക വിശദീകരണം. വർഷങ്ങളോളം ആരും ഏറ്റെടുക്കാതിരുന്ന വ്യാപാര സമുച്ചയം ഇക്കഴിഞ്ഞ മാസമാണ് അലിഫ് ട്രേഡേഴ്സിന് നടത്തിപ്പിനായി വിട്ടു നൽകിയത്.

Story Highlights: kozhikode-ksrtc-depot-building-unfit-depot-operations-on-crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top