Advertisement

മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നു എന്ന് പരാതി

October 10, 2021
1 minute Read
maharajas college tree controversy

എറണാകുളം മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തുന്നു എന്ന് പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾ തടഞ്ഞു. ടെണ്ടറോ ലേലമോ നടത്താതെയാണ് മരങ്ങൾ കടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മരം കടത്തുന്നത് തൻ്റെ അറിവോടെയല്ലെന്നാണ് പ്രിൻസിപ്പലിൻ്റെ പ്രതികരണം. മരം കൊണ്ടുപോകാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ് പറഞ്ഞു. (maharajas college tree controversy)

അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുകയായിരുന്ന മരം വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിൻ്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങൾ കടത്തുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു. മുൻപ് രണ്ടോ മൂന്നോ ലോഡ് തടികൾ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. പന മരവും ആൽ മരവും മുറിച്ചുമാറ്റിയിട്ടുണ്ട്.

Story Highlights: maharajas college tree controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top