ബത്തേരി കോഴക്കേസില്‍ പ്രസീത അഴീക്കോടിന്റെ ശബ്ദപരിശോധന നടത്തുന്നു; കെ സുരേന്ദ്രന്റെ ശബ്ദപരിശോധനയും ഇന്ന്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ശബ്ദപരിശോധന നടത്തുന്നു. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദപരിശോധന നടക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും.
സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രസീതയുടെയും കെ സുരേന്ദ്രന്റെയും ശബ്ദപരിശോധന നടത്തുന്നത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.
രാവിലെ ഒന്‍പതരയോടെയാണ് പ്രസീത അഴീക്കോട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയത്. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also : കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ; ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍വച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.
Story Highlights: bathery election bribe case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here